അക്രമികള്‍ക്ക് കുടപിടിക്കുന്ന ജുഡീഷ്യറി നിലപാട് അപലപനീയം: അല്‍ ഹുസ്‌നി ഉലമ അസോസിയേഷന്‍

Update: 2020-10-03 01:34 GMT

ഓച്ചിറ : ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ട ലക്‌നൗ സി.ബി.ഐ സ്‌പെഷ്യല്‍ കോടതി വിധി അന്യായമാണെന്നും , അക്രമികള്‍ക്ക് കുടപിടിക്കുന്ന ജുഡീഷ്യറി നിലപാട് അപലപനീയമാണെന്നും അല്‍ ഹുസ്‌നി ഉലമ അസോസിയേഷന്‍ സംസ്ഥാന സമതി വ്യക്തമാക്കി. പ്രതികളെ വെറുതെ വിട്ടതിന് പുറമെ അതില്‍ പ്രധാനികളെ പുണ്യാത്മാക്കളാക്കാന്‍ ശ്രമിച്ച കോടതി നിലപാട് രാജ്യത്തെ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസമാണ് ഇല്ലാതാക്കിയത്. നീതി കാട്ടേണ്ട നീതിപീഠം അനീതിക്ക് കൈ താങ്ങാകുമ്പോള്‍ , രക്ഷ നല്‍കേണ്ടവര്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമ്പോള്‍ , രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും പോറലേല്‍ക്കാതിരിക്കാന്‍ , രാജ്യത്തിന്റെ മഹത്തായ ഭരണ ഘടനക്ക് സംരക്ഷണം തീര്‍ക്കാന്‍ ജന്മ നാടിനോട് കൂറുള്ള ഓരോ ഇന്ത്യക്കാരനും മുന്നോട്ട് വരണമെന്നും യോഗം ആഹ്വാനം ചെയ്തു.

Tags: