അല്‍ അമീന്‍ കാലഘട്ടത്തിന്റെ ആവശ്യം: പി ടി കുഞ്ഞുമുഹമ്മദ്

'അല്‍ അമീന്‍ പത്രത്തിന്റെ 96ാം വാര്‍ഷിക ദിനത്തില്‍ അല്‍ അമീന്‍ ഓണ്‍ലൈന്‍ പതിപ്പിന്റെ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2020-10-12 12:44 GMT

മലപ്പുറം: മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ അല്‍ അമീന്‍ പത്രം തിരിച്ചു വരേണ്ടത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ്. സ്വാതന്ത്ര്യ സമര കാലത്തെ സമാനമായ സാഹചര്യങ്ങളിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. വര്‍ഗീയതക്കെതിരേ ശക്തമായ നിലപാടെടുത്ത അല്‍ അമീനിന്റെ പ്രസക്തി ഇക്കാലത്ത് വര്‍ധിച്ചിരിക്കുന്നു. 'അല്‍ അമീന്‍ പത്രത്തിന്റെ 96ാം വാര്‍ഷിക ദിനത്തില്‍ അല്‍ അമീന്‍ ഓണ്‍ലൈന്‍ പതിപ്പിന്റെ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ട്രസ്റ്റ് ചെയര്‍മാന്‍ സി ഹരിദാസ് ലോഗോ ഏറ്റുവാങ്ങി. മലപ്പുറം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ അല്‍ അമീന്‍ പബ്ലിഷര്‍ വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. പത്രാധിപര്‍ കോഡൂര്‍ അബ്ദുല്‍ ബായിസ്, മാനേജിങ് ഡയറക്ടര്‍ ഉമ്മര്‍ ഗുരിക്കള്‍ സംസാരിച്ചു.




Tags:    

Similar News