കണ്ടയിന്‍മെന്റ് സോണുകളിലെ അക്ഷയ സെന്ററുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി

Update: 2020-07-31 12:56 GMT

കോഴിക്കോട്: കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖാപിച്ച വാര്‍ഡുകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും അക്ഷയ സെന്ററുകള്‍ രാവിലെ എട്ട് മണി മുതല്‍ അഞ്ച് വരെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. അക്ഷയസെന്ററുകള്‍ പ്രവര്‍ത്തിക്കാത്തത് പ്ലസ് വണ്‍ പ്രവേശനത്തിനും മറ്റും തടസ്സമാകുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി. കൊവിഡ് 19 മാനദണ്ഡം അനുസരിച്ചായിരിക്കണം പ്രവര്‍ത്തനം. ഒരേസമയം നാലില്‍ കൂടുതല്‍ ആളുകള്‍ പ്രവേശിക്കുന്നില്ലെന്നും ഗുണഭോക്താക്കള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. 

Tags: