ബെംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട അഖ്തര്‍ ഹുസൈന്‍ ലഷ്‌കര്‍ അല്‍ഖാഈദ റിക്രൂട്ട്‌മെന്റ് ഏജന്റ്; ആരോപണവുമായി എന്‍ഐഎ

Update: 2022-09-17 11:52 GMT

ന്യൂഡല്‍ഹി: ബെംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട അഖ്തര്‍ ഹുസൈന്‍ ലഷ്‌കര്‍ അല്‍ ഖാഇദ പ്രവര്‍ത്തകനും കശ്മീരിലേക്കും ഖൊറോസന്‍ പ്രൊവിന്‍സിലേക്കും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഏജന്റാണെന്നും എന്‍ഐഎയുടെ എഫ്‌ഐആര്‍. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ യുവാക്കളെ കണ്ടെത്തി തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയാണ് ലഷ്‌കറെന്നും എഫ്‌ഐആര്‍ ആരോപിക്കുന്നു.

വര്‍ഷങ്ങളായി ഇയാള്‍ ഈ പദ്ധതിയുടെ ഭാഗമാണെന്നും മതത്തിന്റെ പേരില്‍ യുവാക്കളെ പ്രകോപിപ്പിച്ച് സംഘടിപ്പിക്കുന്ന സ്ലീപ്പല്‍ സെല്ലിന്റെ ഭാഗമാണെന്നുമാണ് മറ്റൊരു ആരോപണം.

അസമിലെ ചച്ഛാര്‍ ജില്ലയിലെ തെല്‍ടികര്‍ ഗ്രാമത്തില്‍നിന്നുളള ലഷ്‌കര്‍ ബെംഗളൂരുവില്‍ ഫുഡ് ഡെലിവറി ജോലി ചെയ്യുന്നതിനിടിലാണ് പോലിസിന്റെ പിടിയിലായത്. കൂടെ നാല് പേരെയും അറസ്റ്റ് ചെയ്തു.

ലഷ്‌കര്‍ കശ്മീരിലേക്കും യുവാക്കളെ കടത്തുന്നുണ്ടെന്ന് എന്‍ഐഎ ആരോപിക്കുന്നു.

ഒരേ സമയം അല്‍ഖാഇദ, ഐഎസ്, താലിബാന്‍ ആരോപണങ്ങളാണ് ഇയാള്‍ക്കെതിരേ പോലിസ് ഉന്നയിക്കുന്നത്.

Tags: