എകെജി സെന്റര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന് എംഎം മണി; ചെറുകല്ലുകള്‍ പൊടിയുന്ന നാനോ ഭീകരാക്രമണമെന്ന് വിഷ്ണുനാഥ്

സിസിടിവി പരിശോധിക്കാന്‍ പോലിസ് കാണിച്ചത് ദുരൂഹമായ മെല്ലെ പോക്കെന്നും വിഷ്ണുനാഥ്

Update: 2022-07-04 08:17 GMT

തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് സഭ ചര്‍ച്ച ചെയ്യുന്നു. പിസി വിണുനാഥാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. ഭരണപ്രതിപക്ഷത്തു നിന്നായി 12 അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. 2 മണിക്കൂറാണ് ചര്‍ച്ച. മുഖ്യമന്ത്രി ചര്‍ച്ചക്ക് മറുപടി പറയും.

എ.കെ.ജി സെന്ററിലുണ്ടായത് നാനോ ഭീകരാക്രമണമാണെന്ന് പിസി വിഷ്ണുനാഥ് അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. മൂന്നു കല്ലുകള്‍ മാത്രം പൊടിഞ്ഞുപോകുന്ന നാനോ ഭീകരാക്രമണം. ആക്രമണമുണ്ടായ സമയത്ത് പോലിസുകാരെ മാറ്റിയെന്നും വിഷ്ണുനാഥ് പറഞ്ഞു.

'സ്‌കൂട്ടറില്‍ പോയ അക്രമിയെ പിടിച്ചില്ല. പിടിക്കാന്‍ വയര്‍ലസ് പോലും ഉപയോഗിച്ചില്ല. സിസിടിവി പരിശോധിക്കാന്‍ പോലിസ് കാണിച്ചത് ദുരൂഹമായ മെല്ലെ പോക്ക്. ഏതെങ്കിലും നിരപരാധിയുടെ തലയില്‍ കെട്ടിവച്ച് തടിയൂരാന്‍ ശ്രമിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിട്ട നിരപരാധിയെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വച്ചു. കെപിസിസി ഓഫിസ് ആക്രമിച്ചപ്പോഴോ പ്രതിപക്ഷ നേതാവിനെ കൊല്ലുമെന്ന് പോസ്റ്റിട്ടപ്പോള്‍ എന്ത് ചെയ്തു?. ഇപി ജയരാജന് എവിടെ നിന്നാണ് എകെജി സെന്റര്‍ ആക്രമിച്ചത് കോണ്‍ഗ്രസുകാരാണെന്ന് വിവരം കിട്ടിയത്. ഇപിയെ ചോദ്യം ചെയ്യാത്തതെന്ത് വിഷ്ണുനാഥ് പറഞ്ഞു.

അതേസമയം, എകെജി സെന്റര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസുകാരെ സംശയമുണ്ടെന്നും അവര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്നും സിപിഎം നേതാവ് എംഎം മണി ആരോപിച്ചു. എന്നാല്‍ കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ കുറ്റവാളികളെ പുറത്ത് കൊണ്ടുവരൂകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായ ശേഷം കേരളത്തില്‍ അക്രമം വര്‍ധിക്കുകയാണ്. കോണ്‍ഗ്രസില്‍ വിവരമുള്ളവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അദ്ദേഹത്തോട് ഇതൊന്ന് നിര്‍ത്താന്‍ പറയണമെന്നും എംഎം മണി സഭയില്‍ പറഞ്ഞു.

Tags:    

Similar News