പഞ്ചാബി കശ്മീരിലെ ആറാമത്തെ ഔദ്യോഗിക ഭാഷയാക്കണം: രാജ്യസഭയില്‍ ചര്‍ച്ച ആശ്യപ്പെട്ട് അകാലി ദളിന്റെ ശൂന്യവേള നോട്ടിസ്

Update: 2020-09-17 06:38 GMT

ന്യൂഡല്‍ഹി: പഞ്ചാബി ജമ്മു കശ്മീരിന്റെ ആറാമത്തെ ഔദ്യോഗിക ഭാഷയായി അംഗീക്കണമെന്നാവശ്യപ്പെട്ട് അകാലിദള്‍ നേതാവ് സര്‍ദാര്‍ സുഖ്‌ദേവ് സിങ് ധിന്‍ഡ്‌സ രാജ്യസഭയില്‍ നോട്ടിസ് നല്‍കി. ശൂന്യവേളയില്‍ ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.

കിഴക്കന്‍ ഇന്ത്യയില്‍ പശുക്കളെ കവര്‍ച്ചചെയ്യുന്ന വിഷയത്തില്‍ ഗൗരവമായ ചര്‍ച്ച നടത്തണമെന്ന ആവശ്യവുമായി മറ്റൊരു നോട്ടിസും നല്‍കിയിട്ടുണ്ട്. ബിജെപിയിലെ മഹേഷ് പോഡറാണ് ഈ നോട്ടിസ് നല്‍കിയിട്ടുള്ളത്.

പരിസ്തി ആഘാത പഠനം കരട് വിജ്ഞാപനത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഡിഎംകെയുടേതാണ് മറ്റൊരു നോട്ടിസ്.

കൊവിഡ് മഹാമാരി ആരംഭിച്ച ശേഷം നിര്‍ത്തിവച്ചിരുന്ന രാജ്യസഭാ സമ്മേളനം തിങ്കളാഴ്ചയാണ് പുനഃരാരംഭിച്ചത്. സഭ ഒക്ടോബര്‍ 1ന് അവസാനിക്കും. 

Tags:    

Similar News