സുകുമാരന്‍ നായര്‍ രാഷ്ട്രീയനിലപാട് പരസ്യമാക്കാനുള്ള ആര്‍ജ്ജവം കാണിക്കണമെന്ന് എ കെ ബാലന്‍

Update: 2021-04-07 10:38 GMT

കോഴിക്കോട്: സുകുമാരന്‍ നായര്‍ രാഷ്ട്രീയനിലപാട് പരസ്യമായി പാറയാനുള്ള ആര്‍ജ്ജവം കാണിക്കണമെന്ന് എ കെ ബാലന്‍. രാഷ്ട്രീയം പറയുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ രാഷ്ട്രീയമായി നേരിടാന്‍ പറ്റാത്തതുകൊണ്ടാണ് ദൈവത്തിന്റെ പേരു പറയുന്നത്. ഭരണഘടനാ വിരുദ്ധമായി പറഞ്ഞതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതെന്നും എ. കെ ബാലന്‍ കോഴിക്കോട് പറഞ്ഞു.


ജി. സുകുമാരന്‍ നായര്‍ രാഷ്ട്രീയ താത്പര്യം തുറന്നു കാണിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും പറഞ്ഞു. സുകുമാരന്‍ നായരുടെ പ്രസ്താവന നായര്‍ സമൂഹം പോലും അംഗീകരിക്കില്ലെന്നും വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു.




Tags: