അജീന്ദ്രന്‍ അനുസ്മരണ ഗാനസന്ധ്യ ഒക്ടോബര്‍ 1 വെളളിയാഴ്ച

Update: 2021-09-26 16:13 GMT

ആലപ്പുഴ: കൊവിഡ് ബാധിച്ച് മരിച്ച ആലപ്പുഴ പ്രവാസി അസോസിയേഷന്‍ അംഗവും ഗായകനുമായിരുന്ന അജീന്ദ്രനെ അനുസ്മരിക്കാന്‍ ഗാനസന്ധ്യ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഒന്നാം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം 7 മണി മുതല്‍ (ഇന്ത്യന്‍ സമയം രാത്രി 9:30) ആലപ്പുഴ പ്രവാസി അസോസിയേഷന്‍ ഫേസ്ബുക് പേജിലൂടെ ലൈവ് ആയാണ് അനുസ്മരണം നടക്കുക. കുളത്തൂപ്പുഴയിലെ ഗായികമാരായ കുമാരി ശ്രുതി ലക്ഷ്മിയും കുമാരി ശ്രീലക്ഷ്മിയും പരിപാടി അവതരിപ്പിക്കും.

അജീന്ദ്രന്റ ഓര്‍മ്മകള്‍ പുതുക്കാനായി എല്ലാ സുഹൃത്തുക്കളും എത്തിച്ചേരണമെന്ന് ജനറല്‍ സെക്രട്ടറി രാജേഷ് മാവേലിക്കര അഭ്യര്‍ത്ഥിച്ചു.