അജയ് ദേവഗണിന്റെ സഹോദരന്‍ അനില്‍ ദേവഗണ്‍ അന്തരിച്ചു

Update: 2020-10-06 13:40 GMT

ന്യൂഡല്‍ഹി: അജയ് ദേവഗണിന്റെ സഹോദരന്‍ അനില്‍ ദേവഗണ്‍ അന്തരിച്ചു. തിങ്കളാഴ്ച രാത്രിയാണ് മരണം നടന്നതെന്നും ലോക്ക് ഡൗണ്‍ മൂലം സഹോദരന് അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അജയ് ദേവഗണ്‍ ട്വീറ്റ് ചെയ്തു. മരണകാരണം അറിവായിട്ടില്ല.

അനില്‍ ദേവഗണ്‍ സഹോരനെപ്പോലെത്തന്നെ സിനിമാപ്രവര്‍ത്തകനാണ്. 2002 ല്‍ ഹിറ്റ് ചിത്രമായിരുന്ന രാജു ചാച്ചയും 2005ല്‍ ബ്ലാക്‌മെയിലും സംവിധാനം ചെയ്തു. 


എന്റെ സഹോദരന്‍ അനില്‍ ദേവഗണ്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ അകാല വിയോഗം ഞങ്ങളുടെ കുടുബത്തിന് താങ്ങാനാവാത്തതാണ്- അജയ് ദേവഗണ്‍ ട്വീറ്റ് ചെയ്തു.

അജയ് നായകനായ നിരവധി ചിത്രങ്ങളില്‍ അനില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags: