മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എഐവൈഎഫ് തുക കൈമാറി

Update: 2020-09-21 13:46 GMT

മാള: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അന്നമനട ഗ്രാമപഞ്ചായത്തിലെ ആലത്തൂര്‍ എഐവൈഎഫ് യൂണിറ്റ് തുക കൈമാറി. തിരുവോണനാളില്‍ സംഘടിപ്പിച്ച പായസം ഫെസ്റ്റില്‍ നിന്ന് സ്വരൂപിച്ച മുപ്പതിനായിരം രൂപയാണ്വി അര്‍ സുനില്‍കുമാര്‍ എംഎല്‍എക്ക് കൈമാറിയത്.

അന്നമനടഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ ഗോപി,ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിര ദിവാകരന്‍,എ ഐ വൈ എഫ് യൂണിറ്റ് സെക്രട്ടറി വി എസ് ശരത്ത്, ഖജാന്‍ജി കെ സി സുനീഷ് കെ സി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Tags: