രാജ്യദ്രോഹക്കുറ്റം ; ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Update: 2021-06-17 01:58 GMT

കൊച്ചി: രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ഹരജി പരിഗണനക്കെടുത്തപ്പോള്‍ ലക്ഷദ്വീപ് പോലിസ്, ലക്ഷദ്വീപ് ഭരണകൂടം എന്നിവരില്‍ നിന്നും കോടതി വിശദീകരണം ആരാഞ്ഞിരുന്നു.

ചാനല്‍ ചര്‍ച്ചയിലൂടെ ഐഷ സുല്‍ത്താന ദ്വീപ് ജനങ്ങളെ കേന്ദ്ര സര്‍ക്കാരിനെതിരെ തിരിക്കാനാണ് ശ്രമിച്ചതെന്ന് ഇവര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. സര്‍ക്കാരിനെതിരെ അസ്വസ്ഥതകള്‍ സൃഷ്ടിച്ച് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമാണെന്നും പ്രതിയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും പൊലീസ് ഹൈക്കോടതിയെ അറയിച്ചിട്ടുണ്ട്.

ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്താണ് രാജ്യദ്രോഹ കേസ് എടുത്തതെന്നും അറസ്റ്റിന് സാധ്യത ഉണ്ടെന്നും ഹരജിക്കാരി വ്യക്തമാക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ വേണ്ടി മാത്രമാണ് ഐഷയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നതെന്നാണ് ലക്ഷദ്വീപ് പൊലീസ് കോടതിയെ അറിയിച്ചത്.

Tags:    

Similar News