വ്യോമാക്രമണം; 21 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു

Update: 2021-07-31 08:48 GMT

ജവ്‌സ്ജാന്‍: അഫ്ഗാനിസ്താന്റെ വടക്കന്‍ പ്രവിശ്യയായ ജവ്‌സ്ജാനില്‍ അഫ്ഗാന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ 21 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ പ്രദേശങ്ങള്‍ക്കുള്ള സൈനിക വക്താവ് ഹനിഫ് റിസായിയാണ് ഈ വിവരം പുറത്തുവിട്ടത്. വെള്ളിയാഴ്ചയാണ് സംഭവം.

മുര്‍ഘാബ്, ഹസന്‍താബിന്‍, അത്മ തുടങ്ങിയ പ്രദേശങ്ങളിലെ ഒളിത്താവളങ്ങള്‍ ലക്ഷ്യം വച്ച് നടത്തിയ ആക്രമണത്തിലാണ് ഏറെയും പേര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 10 പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. യുഎസ് സൈന്യം അഫ്ഗാനില്‍ നിന്ന് മെയ് ആദ്യവാരത്തോടെ ഒഴിഞ്ഞുപോയിരുന്നു. 200ഓളം ജില്ലകളില്‍ താലിബാന്റെ അധീനതയിലാണെന്ന് റിപോര്‍ട്ട്.