അല്‍ നാസര്‍ ആശുപത്രിക്ക് സമീപം വ്യോമാക്രമണം; അഞ്ചുമാധ്യമപ്രവര്‍ത്തകരടക്കം 19 പേര്‍ കൊല്ലപ്പെട്ടു
ഗസ സിറ്റി: ഗസയിലെ അല്‍ നാസര്‍ ആശുപത്രിക്ക് സമീപം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ അടക്കം 19 പേര്‍ കൊല്ലപ്പെട്ടു. ആശുപത്രിയില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യവും സ്ഥിരീകരിച്ചു. എന്നാല്‍, മാധ്യമപ്രവര്‍ത്തകരെയല്ല ലക്ഷ്യമിട്ടതെന്ന വിചിത്രമായ വാദവും ആവര്‍ത്തിച്ചു. രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് അല്‍ ജസീറയുടെ അനസ് അല്‍-ഷെരീഫിനെയും നാലു സഹപ്രവര്‍ത്തകരെയും ഗസ നഗരത്തിലെ അല്‍-ഷിഫാ ആശുപത്രിക്ക് മുന്നില്‍ നടന്ന ആക്രമണത്തില്‍ കൊലപ്പെടുത്തിയിരുന്നു. 2023 ഒക്ടോബര്‍ ഗസയില്‍ നടക്കുന്ന അധിനിവേശത്തില്‍ ഇതുവരെ 274 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.