ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ അടച്ച വിമാനത്താവളങ്ങള്‍ തുറന്നു. 32 വിമാനത്താവളങ്ങളാണ് തുറന്നത്. മെയ് 15 വരെയായിരുന്നു അടച്ചിടാന്‍ നിര്‍ദേശമുണ്ടായിരുന്നത്. എന്നാല്‍ സംഘര്‍ഷത്തില്‍ അയവു വ്‌നന സാഹചര്യത്തിലാണ് തുറക്കാന്‍ തീരുമാനമായത്. അധംപുര്‍, അംബാല, അമൃത്സര്‍, അവന്തിപുര്‍, ബതിന്‍ഡ, ഭുജ്, ബിക്കാനിര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്സാല്‍മിര്‍, ജോധ്പുര്‍, കണ്ട്ല, കങ്ഗ്ര, കെഷോദ്, കിഷന്‍ഗഡ്, കുളു മണാലി, ലെ, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്യാല, പോര്‍ബന്തര്‍, രാജ്കോട്ട്, സര്‍സാവ, ഷിംല, ശ്രീനഗര്‍, ഥോയിസ്, ഉത്തര്‍ലായ് തുടങ്ങിയ വിമാനത്താവളങ്ങളും വ്യോമതാവളങ്ങളുമാണ് തുറന്നത്.