വിമാനത്താവള ജീവനക്കാരന്‍ ജോലിക്കിടെ മരിച്ചു

യുത്ത് കോണ്‍ഗ്രസ് കൊണ്ടോട്ടി മണ്ഡലം സെക്രട്ടറിയാണ്.

Update: 2020-08-28 01:00 GMT

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നയാള്‍ മരിച്ചു. പുളിക്കല്‍ പെരിയമ്പലം പലേക്കോടന്‍ ഉണ്ണി മോയിന്റെ മകന്‍ നിസാര്‍ 45 ആണ് മരിച്ചത്. യുത്ത് കോണ്‍ഗ്രസ് കൊണ്ടോട്ടി മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്. ഫ്ളൈ ദുബായ് വിമാനത്തില്‍ ജോലി ചെയ്യുന്നതിനിടെ ഹൃതയാഘാതം സംഭവിച്ചാണ് മരണം. ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പെരിയമ്പലത്തെ പൊതു പ്രവര്‍ത്തന രംഗത്ത് നിറസാനിധ്യമായിരുന്ന നിസാര്‍ പുളിക്കല്‍ യൂത്ത് അലൈവിന്റെ തുടക്കകാരനുമാണ്. ഭാര്യ: സാറാബി പെരിങ്ങളം. മകന്‍ റാസി , റാദി, റിഫ. 

Tags:    

Similar News