കൊവിഡ് 19: വിമാനങ്ങളില്‍ മധ്യഭാഗത്തെ സീറ്റുകള്‍ ഒഴിച്ചിടണമെന്ന് വ്യോമയാന നിയന്ത്രണ ഏജന്‍സി

Update: 2020-06-01 09:53 GMT

ന്യൂഡല്‍ഹി: വിമാനങ്ങളില്‍ മധ്യഭാഗത്തെ സീറ്റുകള്‍ ഒഴിച്ചിടാന്‍ ശ്രമിക്കണമെന്ന് വ്യോമയാന നിയന്ത്രണ ഏജന്‍സി വിമാനക്കമ്പകളോട് ആവശ്യപ്പെട്ടു. ഏതെങ്കിലും സാഹചര്യത്തില്‍ അത് സാധിക്കാതെ വന്നാല്‍ യാത്രക്കാര്‍ക്ക് സുരക്ഷാകവചങ്ങള്‍ നല്‍കണം. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സാമൂഹിക അകലം പാലിക്കല്‍ നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് വ്യോമയാന നിയന്ത്രണ ഏജന്‍സിയുടെ ഡയറക്ടര്‍ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

''സാധ്യമാകുന്നിടത്തോളം മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിടാന്‍ ശ്രമിക്കണം. യാത്രക്കാരുടെ തിരക്കുകാരണം കഴിയാതെ വന്നാല്‍ യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന തരത്തില്‍ കവറിങ്, അഥവാ സുരക്ഷാകവചങ്ങള്‍ നല്‍കണം'' ഡിജിസിഎ ഉത്തരവില്‍ പറഞ്ഞു.

കൊറോണ വൈറസ് രോഗം പടരുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മൂലം നിര്‍ത്തിവച്ച വ്യോമഗതാഗതം മെയ് 25 മുതലാണ് ഭാഗികമായി പുനരാരംഭിച്ചത്.  

Tags:    

Similar News