രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാരം 'മോശം' നിലയില്‍

Update: 2026-03-11 07:08 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുഗുണനിലവാരം മോശം നിലയില്‍ തുടരകയാണ്. നഗരത്തില്‍ കുറഞ്ഞ താപനില 17.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയേക്കാള്‍ 3.8 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് ഇത്.

ഐഎംഡിയുടെ കണക്കുകള്‍ പ്രകാരം സഫ്ദര്‍ജംഗ് നിരീക്ഷണാലയത്തിലാണ് കുറഞ്ഞ താപനില 17.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. പാലം സ്‌റ്റേഷനില്‍ കുറഞ്ഞ താപനില 18.1 ഡിഗ്രി സെല്‍ഷ്യസും ലോധി റോഡില്‍ 17.7 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. ലോധി റോഡില്‍ രേഖപ്പെടുത്തിയ താപനില സാധാരണയേക്കാള്‍ 4.7 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്. ഇന്ന് നഗരത്തില്‍ പരമാവധി താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം നഗരത്തിലെ വായുവിന്റെ ഗുണനിലവാരം ഇപ്പോഴും ആശങ്കാജനകമായ നിലയിലാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) കണക്കുകള്‍ പ്രകാരം ഇന്ന് രാവിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 268 ആയി രേഖപ്പെടുത്തി. ഇതോടെ ഡല്‍ഹിയിലെ വായു ഗുണനിലവാരം 'മോശം' വിഭാഗത്തില്‍ തന്നെ തുടരുകയാണ്.

Tags: