ന്യൂഡല്‍ഹി: തലസ്ഥാനമായ ഡല്‍ഹിയിലെ വായു ഗുണനിലവാരം ഇന്ന് വളരെ മോശം വിഭാഗത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഒക്ടോബര്‍ മാസത്തില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും താഴ്ന്ന വായു ഗുണനിലവാര സൂചികയാണിത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഡാറ്റ പ്രകാരം നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക 324 ആയി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം മുന്‍പ് ഇത് 292 ആയിരുന്നു. ഡല്‍ഹിയിലെ ആനന്ദ് വിഹാറില്‍ 429 എന്ന 'ഗുരുതരമായ' ഗുണനിലവാര സൂചികയാണ് രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ വസീര്‍പൂരില്‍ 400 പോയിന്റോടെ രണ്ടാം സ്ഥാനത്ത്. നഗരത്തിലെ 28 നിരീക്ഷണ കേന്ദ്രങ്ങളില്‍ 300ല്‍ മുകളിലുള്ള 'വളരെ മോശം' വായു നിലവാരം രേഖപ്പെടുത്തിയതായി റിപോര്‍ട്ട് വ്യക്തമാക്കുന്നു.
ഇതോടെ ഡല്‍ഹിയിലെ മലിനീകരണം വീണ്ടും ഗുരുതര തലത്തിലേക്ക് നീങ്ങുകയാണ്. അതേസമയം, കാലാവസ്ഥാ വകുപ്പ് ഡാറ്റ പ്രകാരം നഗരത്തിലെ കുറഞ്ഞ താപനില 15.8 ഡിഗ്രി സെല്‍ഷ്യസായി, സാധാരണ നിലയേക്കാള്‍ 1.4 ഡിഗ്രി താഴെയാണ് രേഖപ്പെടുത്തിയത്.