ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ തോത് 'വളരെ മോശ'മായി തുടരുന്നു

Update: 2021-11-18 04:47 GMT

ന്യൂഡല്‍ഹി: വ്യാഴാഴ്ച വായുമലിനീകരണത്തിന്റെ തോതില്‍ ചെറിയ കുറവുണ്ടെങ്കിലും 'വളരെ മോശ'മായി തുടരുന്നതായി മലിനീകരണ നിയന്ത്രണ വകുപ്പ് റിപോര്‍ട്ട്. താപനില ഇന്നും വളരെ കുറവാണ്, 10.5 ഡിഗ്രി സെല്‍ഷ്യസാണ്  രേഖപ്പെടുത്തിയത്.

ഇന്ന് രാവിലെ എട്ട് മണിയോടെ മലിനീകരണത്തിന്റെ തോത് 344 ആണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച അത് 375 ആയിരുന്നു.

ബുധനാഴ്ച ഡല്‍ഹിയിലെ അന്തരീക്ഷ താപനില 9.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കൂടിയ താപനില 27.5ഡിഗ്രി സെല്‍ഷ്യസുമായിരുന്നു.

വെള്ളിയാഴ്ച താപനില 10 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഞായറാഴ്ചയോടെ 12 ഡിഗ്രി സെല്‍ഷ്യസായി വര്‍ധിക്കാനും സാധ്യതയുണ്ട്.

എക്യുഐ 0-50ന് ഉള്ളിലാണെങ്കില്‍ നല്ലതെന്നാണ് കണക്കാക്കുന്നത്. 51-100 തൃപ്തികരം, 101-200 മെച്ചപ്പെട്ടത്, 201-300 മോശം, 301-400 വളരെ മോശം, 401-500 ഗുരുതരം എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.

നേരത്തെ ഡല്‍ഹിയിലെ മലിനീകരണത്തോത് നാനൂറിന് മുകളിലായിരുന്നു. ആ സമയത്ത് സുപ്രിംകോടതിതന്നെ നേരിട്ട് പ്രശ്‌നത്തില്‍ ഇപെടുകയും ചെയ്തു.

വായുമലിനീകരണം വളരെ തീവ്രമായ സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടച്ചിട്ടതടക്കം നിരവധി നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരുന്നത്. 

Tags: