ഡല്‍ഹിയിലെ വായുമലിനീകരണം 'വളരെ മോശം' അവസ്ഥയില്‍; എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 355

Update: 2021-11-20 01:57 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകകരണം 'വളരെ മോശം' അവസ്ഥയിലെന്ന് സിസ്റ്റം ഫോര്‍ ക്വാളിറ്റി ആന്റ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ച്.

നഗരത്തിലെ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 355 ആയി. വെള്ളിയാഴ്ച വൈകീട്ട് അത് 332 ആയിരുന്നു.

നവംബര്‍ 21വരെ ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ നൂറ് ശതമാനവും വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറിയിരിക്കുകയാണ്.

നവംബര്‍ 21 വരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു.

ഡല്‍ഹിയിലേക്ക് വരുന്ന വാഹനങ്ങള്‍ അതിര്‍ത്തി കടത്തിവിടേണ്ടെന്ന് താമസിയാതെ തീരുമാനമെടുത്തേക്കുമെന്ന് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് മേധാവി റായ് പറഞ്ഞു.

ഡല്‍ഹിയില്‍ പലയിടങ്ങളിലും എക്യുഐ കഴിഞ്ഞ ദിവസങ്ങളില്‍ നാനൂറിന് മുകളിലായിരുന്നു. 

എക്യുഐ 0-50ന് ഉള്ളിലാണെങ്കില്‍ നല്ലതെന്നാണ് കണക്കാക്കുന്നത്. 51-100 തൃപ്തികരം, 101-200 മെച്ചപ്പെട്ടത്, 201-300 മോശം, 301-400 വളരെ മോശം, 401-500 ഗുരുതരം എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. 

Tags: