ഡല്‍ഹിയില്‍ വായുമലിനീകരണം 'വളരെ മോശം' നിലയില്‍

Update: 2021-12-01 03:21 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം 'വളരെ മോശം' നിലയില്‍ തുടരുന്നു. സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്റ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ച് റിപോര്‍ട്ട് അനുസരിച്ച് ഡല്‍ഹിയിലെ ശരാശരി മലിനീകരണത്തോത് 316 ആണ്. ഇന്ന് വൈകിട്ടത്തോടെ മലിനീകരണത്തോത് 305ല്‍ എത്തുമെന്നാണ് ഏജന്‍സിയുടെ പ്രവചനം. 

എക്യുഐ 0-50ന് ഉള്ളിലാണെങ്കില്‍ നല്ലതെന്നാണ് കണക്കാക്കുന്നത്. 51-100 തൃപ്തികരം, 101-200 മെച്ചപ്പെട്ടത്, 201-300 മോശം, 301-400 വളരെ മോശം, 401-500 ഗുരുതരം എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.

ഇന്ന് നോയ്ഡയില്‍ എക്യുഐ 346ലായിരുന്നു. ഗുരുഗ്രാമില്‍ 334ഉം രേഖപ്പെടുത്തി.

അടുത്ത ഒരു ഉത്തരവുണ്ടാകും വരെ ഡല്‍ഹിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. നവംബര്‍ 29നാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും തുറന്നത്.

Tags:    

Similar News