യുഎഇയിലേക്ക് ജൂലൈ ആറു വരെ സര്‍വ്വീസില്ലെന്ന് എയര്‍ ഇന്ത്യ

Update: 2021-06-23 10:01 GMT

ദുബയ്: ജൂലൈ ആറ് വരെ യുഎഇയിലേക്ക് വിമാന സര്‍വ്വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ. ഇന്നത്തോടെ യാത്രാവിലക്ക് അവസാനിച്ച് വിമാന സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രവാസികള്‍ക്ക് ഇത് തിരിച്ചടിയായി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബുധനാഴ്ച മുതല്‍ ദുബയിലേക്ക് മടങ്ങിപ്പോകാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്.

ജൂലൈ ആറ് വരെ ദുബയിലേക്ക് വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് യാത്രക്കാരുടെ സംശയങ്ങള്‍ക്ക് മറുപടി കൊടുക്കവേ ട്വിറ്ററിലാണ് എയര്‍ ഇന്ത്യ അറിയിച്ചത്. യു.എ.ഇ.യില്‍ യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജൂലൈ ആറ് വരെ വിമാനസര്‍വീസ് ഉണ്ടാവില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെയും ട്വിറ്റര്‍ പേജിലൂടെയും അറിയിക്കാമെന്നുമാണ് യാത്രക്കാരന്റെ സംശയത്തിന് മറുപടിയായി എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തത്.

Tags:    

Similar News