യാത്രക്കാരില്ല; ലഗേജ് 10 കിലോ വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ

ദുബയില്‍ നിന്നും കോഴിക്കോട്, കൊച്ചി, മുംബൈ, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവവര്‍ക്കും ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കാര്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക.

Update: 2019-02-20 13:35 GMT
ദുബയ്: വിമാന യാത്രക്കാര്‍ കുറഞ്ഞ സീസണ്‍ ആയതിനാല്‍ യാത്രക്കാരെ ആകര്‍ഷിക്കാനായി എയര്‍ ഇന്ത്യ ലഗേജ് പരിധി 10 കിലോ വര്‍ധിപ്പിച്ചു. സീസണ്‍ സമയത്ത് ഒരു കിലോ ലഗേജിന് വരെ വിട്ട് വീഴ്ച ചെയ്യാത്ത എയര്‍ ഇന്ത്യയാണ് മാര്‍ച്ച് 23ന് വരെ യാത്ര ചെയ്യുന്നവര്‍ക്ക് എകോണമി ക്ലാസ്സിന് 40 കിലോയും ബിസിനസ്സ് ക്ലാസ്സിന് 50 കിലോയും ആക്കി വര്‍ധിപ്പിച്ചത്. ദുബയില്‍ നിന്നും കോഴിക്കോട്, കൊച്ചി, മുംബൈ, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവവര്‍ക്കും ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കാര്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക.
Tags:    

Similar News