ആഗസ്ത് മുതല്‍ കൊച്ചി-ദോഹ റൂട്ടില്‍ നേരിട്ടുള്ള വിമാന സര്‍വ്വീസെന്ന് എയര്‍ ഇന്ത്യ

Update: 2021-07-27 12:04 GMT

ദോഹ: അടുത്ത മാസം മുതല്‍ കൊച്ചി-ദോഹ റൂട്ടില്‍ നേരിട്ടുള്ള വിമാന സര്‍വ്വീസ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ. ഇതിന്റെ ടിക്കറ്റ് ബുക്കിങ് എയര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. ദോഹയില്‍ നിന്നും കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് ഉണ്ടാകുക. കൊച്ചിയില്‍ നിന്നും ദോഹയിലേക്ക് ബുധനാഴ്ചയും വെള്ളിയാഴ്ചയും സര്‍വ്വീസ് നടത്തും.


450 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ കാണിക്കുന്നത്. ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസ പ്രാബല്യത്തില്‍ വന്നതോടെ സൗദി, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകാനുള്ള യാത്രക്കാരുടെ തിരക്ക് കൂടിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത്.




Tags:    

Similar News