സാങ്കേതിക തകരാര്‍: ഡല്‍ഹി-സിംഗപ്പൂര്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

Update: 2026-01-15 10:26 GMT

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ഡല്‍ഹിയില്‍ തിരിച്ചിറക്കി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വിമാനത്തില്‍ ഏകദേശം 190 യാത്രക്കാരുണ്ടായിരുന്നു. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ 2380 നമ്പര്‍ വിമാനത്തിലാണ് പറക്കുന്നതിനിടെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വിമാനത്തെ ഉടന്‍ തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഒരുക്കിയതായും എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തില്‍ സിംഗപ്പൂരിലേക്ക് അയച്ചതായും അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്റെ എയര്‍ കണ്ടീഷനിംഗ് സംവിധാനത്തിലുണ്ടായ തകരാറാണ് അടിയന്തര ലാന്‍ഡിംഗിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഇതേ റൂട്ടിലോടുന്ന ചില വിമാനങ്ങളില്‍ മുന്‍പും എസി തകരാര്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സൂചനയുണ്ട്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ഖേദം രേഖപ്പെടുത്തി.

Tags: