രാജസ്ഥാനില്‍ വ്യമസേനാ വിമാനം തകര്‍ന്നു

Update: 2021-12-24 17:19 GMT

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നുവീണു. അപകടത്തില്‍ പൈലറ്റ് മരിച്ചതായി റിപോര്‍ട്ടുണ്ടെങ്കിലും സ്ഥിരീകരച്ചിട്ടില്ല.

രാത്രി എട്ടരയോടെയാണ് ഡെസേര്‍ട്ട് നാഷണല്‍ പാര്‍ക്ക് പ്രദേശത്ത് വിമാനം തകര്‍ന്നുവീണത്. തിരച്ചില്‍ തുടരുന്നു. പൈലറ്റിന്റെ മൃതദേഹം ലഭിച്ചതായും റിപോര്‍ട്ടുണ്ട്.

പരിശീലനപ്പറക്കലിനിടയിലാണ് വിമാനം തകര്‍ന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.