പരിശീലനപ്പറക്കലിനിടെ വ്യോമസേനാ വിമാനം അറബിക്കടലില്‍ വീണു; രണ്ടുപേരില്‍ ഒരാളെ രക്ഷപ്പെടുത്തി

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ നാവികസേന പറഞ്ഞു.

Update: 2020-11-27 05:00 GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 29 കെ പരിശീലന വിമാനം അറബിക്കടലില്‍ തകര്‍ന്നു വീണു. വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടമെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. ഒരു പൈലറ്റിനെ നാവികസേന രക്ഷപ്പെടുത്തി. രണ്ടാമത്തെയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ നാവികസേന പറഞ്ഞു.


ഇന്ത്യന്‍ നാവികസേനയ്ക്ക് ഗോവയിലെ എയര്‍ക്രാഫ്റ്റില്‍ 40 മിഗ് -29 കെ യുദ്ധവിമാനങ്ങളുണ്ട്, കൂടാതെ ഐഎന്‍എസ് വിക്രമാദിത്യ വിമാനവാഹിനിക്കപ്പലില്‍ നിന്നും മിഗ് 29 കെ വിമാനങ്ങള്‍ പറത്താറുണ്ട്.




Tags: