അരുണാചലില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി; ആളപായമില്ല

Update: 2021-11-18 10:25 GMT

ന്യൂഡല്‍ഹി: കിഴക്കന്‍ അരുണാചല്‍ പ്രദേശില്‍ വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങി. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും മൂന്ന് സഹായികളും അദ്ഭുതകരമായി രക്ഷപ്പെട്ടു. ചില പരിശോധനകള്‍ നടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപകടകാരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 

സെപ്തംബറില്‍ ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയിലെ ശിവ്ഗഡ് ധര്‍ പ്രദേശത്തെ കുന്നില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചിരുന്നു. ആഗസ്ത് മൂന്നിന് പത്താന്‍കോട്ടിനടുത്തുള്ള രഞ്ജിത് സാഗര്‍ അണക്കെട്ടില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടു.

Tags:    

Similar News