എയര്‍ ബബിള്‍ കരാര്‍ ജനുവരി ഒന്നു മുതല്‍; സൗദിയില്‍ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കുന്നു

Update: 2021-12-31 03:58 GMT

റിയാദ്: ഇന്ത്യയും സൗദിയും തമ്മിലുള്ള എയര്‍ ബബിള്‍ കരാര്‍ 2022 ജനുവരി ഒന്നാം തിയ്യതി നിലവില്‍ വരുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദ്. കോഴിക്കോട്, കൊച്ചിയുമടക്കം ഇന്ത്യയിലെ എട്ട് വിമാനത്താവളങ്ങളിലേക്കാണ് നേരിട്ടുള്ള സര്‍വീസ് നടത്തുക. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ലഖ്‌നോ, മുംബൈ, ഡല്‍ഹി തുടങ്ങിയവയാണ് മറ്റ് വിമാനത്താവളങ്ങള്‍. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസംബര്‍ 1 മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാനസര്‍വീസ് ഏര്‍പ്പെടുത്തിയിരുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യ സര്‍ക്കാര്‍ 2020മുതല്‍ വന്ദേഭാരത് മിഷന്‍ വഴിയാണ് സര്‍വീസ് നടത്തിയിരുന്നത്. അതുവഴി സൗദിയില്‍ നിന്ന് 8,00,000 ഇന്ത്യക്കാര്‍ നാട്ടില്‍ തിരികെയെത്തി.

2021 ഡിസംബര്‍ 1 മുതല്‍ കൊവാക്‌സിന് സൗദി ആരോഗ്യമന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. വാക്‌സിനെടുത്തവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഒഴിവാക്കുന്നതിനുള്ള ചര്‍ച്ച ഇന്ത്യന്‍ മിഷന്‍ ആരംഭിച്ചിട്ടുണ്ട്. കൊവാക്‌സിന്‍ സൗദി അറേബ്യയില്‍ നിര്‍മിക്കുന്നതിനുള്ള ചര്‍ച്ചയും നടക്കുന്നുണ്ട്.

സൗദിയുമായുള്ള ഇന്ത്യയുടെ രാഷ്ട്രീയ ബന്ധം മെച്ചപ്പെട്ടതായി അംബാസിഡര്‍ പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി 2014നു ശേഷം രണ്ട് തവണ സൗദി സന്ദര്‍ശിച്ചു. 2019ല്‍ സ്ട്രാറ്റജറ്റിക് പാട്‌നര്‍ഷിപ്പ് കൗണ്‍സില്‍ കരാറിലും ഒപ്പുവച്ചു.

Tags:    

Similar News