കസേരയില്‍ കടിച്ചുതൂങ്ങില്ല, അധ്യക്ഷനെ എഐസിസി തീരുമാനിക്കുമെന്ന് കെ സുധാകരന്‍

Update: 2025-01-21 07:02 GMT

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനമെന്നത് തന്റെ വലിയ സ്വപ്‌നമല്ലെന്നും കസേരയില്‍ കടിച്ചുതൂങ്ങേണ്ട കാര്യമില്ലെന്നും സുധാകരന്‍. മുഖ്യമന്ത്രിയാവുക എന്നതു പോലും തന്റെ സ്വപ്‌നമല്ലെന്നും സുധാകരന്‍ പറഞ്ഞു. അധ്യക്ഷനെ എഐസിസി തീരുമാനിക്കും.കെപിസിസി യോഗത്തില്‍ വാക്കേറ്റമുണ്ടായിട്ടില്ലെന്നും ഇടപെട്ട് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും സുധാകരന്‍ വ്യക്തമാക്കി.

സിപിഎം പ്രവര്‍ത്തകന്‍ സലീമിന്റെ കേസ് പുനരന്വേഷിക്കണം. സലീമിന്റെ പിതാവിന്റേത് ആരോപണം മാത്രമല്ല, തെളിവും നല്‍കിയെന്നും സുധാകരന്‍ പറഞ്ഞു. അന്‍വറിനെ സ്വാഗതം ചെയ്യുന്നുവെന്നും അന്‍വറിനെ യുഡിഎഫിലെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നണി ചര്‍ച്ച ചെയ്യുമെന്നും സുധാകരന്‍ വ്യക്തമാക്കി.

Tags: