അഹമ്മദാബാദില്‍ മാസ്‌ക് വയ്ക്കാത്തതിന് കേസെടുത്തത് 3.13 ലക്ഷം പേര്‍ക്കെതിരേ; പിഴയായി ലഭിച്ചത് 18.41 കോടി രൂപ

Update: 2020-12-15 02:45 GMT

അഹമ്മദാബാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വയ്ക്കുന്നത് നിര്‍ബന്ധമാക്കിയശേഷം അഹമ്മദാബാദ് പോലിസ് പിഴ ചുമത്തിയതു വഴി ശേഖരിച്ചത് 18.41 കോടി രൂപ. 3.13 ലക്ഷം പേരില്‍ നിന്നാണ് ഇത്രയും തുക പിരിച്ചെടുത്തത്.

'3.31 ലക്ഷം പേരില്‍ നിന്ന് 18.41 കോടി രൂപ മാസ്‌ക് വയ്ക്കാത്തതിന് കൊവിഡ് വ്യാപനത്തിനു ശേഷം അഹമ്മദാബാദില്‍ പിഴയായി ചുമത്തിയിട്ടുണ്ട്'- അഹമ്മദാബാദ് ഡിസിപി (ട്രാഫിക്) ഹര്‍ഷദ് പട്ടേല്‍ പറഞ്ഞു.

അഹമ്മദാബാദില്‍ മാത്രം 1,400 പോലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും അദ്ദേഹം അറിയിച്ചു. 13 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

ഗുജറാത്തില്‍ 2.10 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 4171 പേര്‍ മരിച്ചു, 13,298 പേര്‍ സജീവരോഗികളാണ്.

Similar News