ചെറുകക്ഷികളില്‍ ഏതാണ്ട് ധാരണയായി; അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും ആദ്യ ഊഴത്തില്‍ മന്ത്രിമാര്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ ചെറുകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളില്‍ ഏതാണ്ട് വ്യക്തത വരുന്നു. ഒരു മന്ത്രി സ്ഥാനവും കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് സ്ഥാനവും കൊണ്ട് കേരള കോണ്‍ഗ്രസ്(എം) വഴങ്ങി. ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് ആന്റണി രാജുവും ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും ആദ്യ ഊഴത്തില്‍ മന്ത്രി മാരായേക്കും. എന്നാല്‍ ഗണേഷ് കുമാറും കടന്നപ്പള്ളിയും രണ്ടാം ഊഴത്തില്‍ മാത്രമേ മന്ത്രിമാരാകൂ.
എന്‍സിപി മന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് ടിപി പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു.