അഹമ്മദാബാദ് വിമാന ദുരന്തം: ഇനിയും തിരിച്ചറിയാനുള്ളത് 100ലേറെ മൃതദേഹങ്ങൾ

Update: 2025-06-17 06:18 GMT
അഹമ്മദാബാദ് വിമാന ദുരന്തം: ഇനിയും തിരിച്ചറിയാനുള്ളത് 100ലേറെ മൃതദേഹങ്ങൾ

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ 125 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇനിയും 100 ലേറെ മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്. 84 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി

വിമാനാപകടത്തിൽ മരിച്ച രജ്ഞിതയുടെ ഡിഎൻഎ ഫലം ഇന്ന് ലഭിച്ചേക്കും. പൈലറ്റ് സുമീത് സബർവാളിൻ്റെ മൃതദേഹം മുംബൈയിലെത്തിച്ചു.

അപകടത്തിന് പിന്നാലെ സർവ്വീസ് നിർത്തിവെച്ച അഹമ്മദാബാദ് - ലണ്ടൻ എയർ ഇന്ത്യ സർവീസ് ഇന്ന് പുനരാരംഭിക്കും.

Tags:    

Similar News