കര്‍ഷകരുമായി ചര്‍ച്ചക്കു തയ്യാറെന്ന് കൃഷിമന്ത്രി

Update: 2021-07-22 07:57 GMT

ന്യൂഡല്‍ഹി: കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് കൃഷി മന്ത്രി നരേന്ദ്ര തൊമര്‍. ജന്ദര്‍ മന്തറിലെ കര്‍ഷക പ്രതിഷേധം തുടങ്ങുന്നതിനു തൊട്ട് മുന്നാണ് മന്ത്രിയടെ പ്രതികരണം. നിയമപ്രശ്‌നമെന്ന നിലയില്‍ ഒന്നൊന്നായി കര്‍ഷകര്‍ അതുന്നയിക്കണമെന്നും മന്ത്രി പറഞ്ഞു. 2020ലാണ് കേന്ദ്ര സര്‍ക്കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്ക് രൂപം കൊടുത്തത്.

പാസ്സാക്കിയ മൂന്ന് നിയമവും കര്‍ഷകര്‍ക്ക് ഗുണകരമാണെന്നും നിയമം പാസ്സാക്കിയ ശേഷം രാജ്യത്തുണ്ടായ മാറ്റങ്ങള്‍ അതിനു തെളിവാണെന്നും മന്ത്രി അവകാശപ്പെട്ടു.

തിക്രിത്തില്‍ നിന്നും സിംഗുവിന്‍ നിന്നും ബസ്സുകളിലാണ് കര്‍ഷകര്‍ ജന്ദര്‍ മന്തിറില്‍ എത്തിയത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് കര്‍ഷകര്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിമയത്തിനെതിരേ പ്രതിഷേധം തുടങ്ങിയത്.

നിയമം റദ്ദാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Similar News