കാര്‍ഷിക നിയമം റദ്ദാക്കണം: നിയമസഭാ യോഗം തുടങ്ങി

കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു.

Update: 2020-12-31 04:13 GMT

തിരുവനന്തപുരം: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി. ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തമായ പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കാനും നിയമം പിന്‍വലിക്കണമെന്ന പ്രമേയം പാസാക്കാനുമാണ് സമ്മേളനം ചേര്‍ന്നത്.


സമ്മേളനത്തിന് അടിയന്തിര പ്രാധാന്യമുണ്ടെന്ന് സ്പീക്കര്‍ വ്യക്തമാക്കി. കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു. പുതിയ നിയമം കര്‍ഷകരില്‍ കടുത്ത ആശങ്കയുണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ നിയമം നടപ്പിലാക്കിയാല്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കൂടും. ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രമേയത്തെ അനുകൂലിച്ച് പ്രതിപക്ഷത്ത് നിന്ന് കെ.സി ജോസഫ് സംസാരിച്ചു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഭരണ പക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി പാസാക്കുമെന്നാണ് കരുതുന്നത്.