കര്‍ഷക സമരം: ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ല; നിലപാട് വ്യക്തമാക്കി സച്ചിന്‍

Update: 2021-02-03 15:54 GMT

മുംബൈ: കര്‍ഷക സമരത്തെ ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെടുത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കര്‍ഷക സമരത്തില്‍ നിലപാട് വ്യക്തമാക്കി സച്ചിന്‍ രംഗത്തുവരുന്നത് ഇതാദ്യമാണ്. പുറത്തുളളവര്‍ കാണികള്‍ മാത്രമാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് ഇന്ത്യക്കറിയാമെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു. ഇന്ത്യ ഒരു രാജ്യമെന്ന നിലയില്‍ ഐക്യപ്പെട്ടുനില്‍ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകപ്രശസ്തരായ സെലിബ്രിറ്റികള്‍ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്വീറ്റുമായി സച്ചിന്റെ വരവ്.

പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ് തുംബെര്‍ഗ്, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ബന്ധു മീന ഹാരിസ് എന്നിവരാണ് കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്. ഇത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുകയും ചെയ്തു.

സെലിബ്രിറ്റികളുടെ ട്വീറ്റുകള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാരും രംഗത്തുവന്നിരുന്നു. രാജ്യത്തെ ഏതാനും ചിലര്‍ മാത്രമാണ് സമരത്തിലുളളതെന്നും കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാതെയാണ് പലരും ഇടപെടുന്നതെന്നും പ്രതിരോധ മന്ത്രാലയം വിമര്‍ശിച്ചു. ഇന്ത്യയുടെ പരമാധികാരത്തെ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രസ്താവനയുമായി അമിത് ഷായും രംഗത്തുവന്നിരുന്നു. 


Tags:    

Similar News