അഗ്‌നിവീര്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി കോഴിക്കോട് ആരംഭിച്ചു

Update: 2022-10-02 01:23 GMT

കോഴിക്കോട്: ആദ്യ അഗ്‌നിവീര്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി കോഴിക്കോട് ആരംഭിച്ചു. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലെ റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. കോഴിക്കോട് ജില്ലയുടെ റിക്രൂട്ട്‌മെന്റ് ഇന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി ഫ്‌ലാഗ് ഓഫ് ചെയ്യും.

മലപ്പുറം വയനാട് ജില്ലകളുടെ റിക്രൂട്ട്‌മെന്റാണ് ഇന്നലെ നടന്നത്. ഒക്ടോബര്‍ 10 വരെയാണ് ഏഴ് ജില്ലകളിലെ റിക്രൂട്ട്‌മെന്റ് നടക്കുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ അഡ്മിറ്റ് കാര്‍ഡ് അനുവദിച്ചിട്ടുണ്ട്. ജില്ലാടിസ്ഥാനത്തിലും കാറ്റഗറി അടിസ്ഥാനത്തിലും ആണ് റിക്രൂട്ട്‌മെന്റ്. വടക്കന്‍ കേരളത്തിലെ ഏഴ് ജില്ലകളില്‍ നിന്നായി 28,606 പേരാണ് രജിസ്റ്റര്‍ ചെയ്തത്. 1963 പേരെയാണ് റാലിയിലേക്ക് തിരഞ്ഞെടുത്തത്. ഇതില്‍ 1276 പേര്‍ പങ്കെടുത്തു.

Tags:    

Similar News