ബിജെപിയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഐഎന്‍എല്‍

Update: 2020-10-05 15:35 GMT

മാള: കുന്നംകുളം പുതുശ്ശേരിയില്‍ ആര്‍എസ്എസ് ബംഗ്ജര്‍ദല്‍ പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ നേതാവ് സനൂപിന്റെ വിയോഗത്തില്‍ ഐഎന്‍എല്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഉത്തരേന്ത്യന്‍ കൊലപാതക രാഷ്ട്രീയം കേരളത്തിലും നടപ്പിലാക്കാനുള്ള സംഘപരിവാര്‍ ഭീകരരുടെ ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി നേരിടുമെന്ന് ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി സാലി സജീര്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യ സംഹിതകളെയും വെല്ലുവിളിച്ചുകൊണ്ട് കൊലപാതക രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്ന ബിജെപി രാജ്യത്തിന് തന്നെ അപമാനമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് കുരിശിങ്കല്‍ ആരോപിച്ചു.

ഇടതുപക്ഷ മതേതര ഐക്യം നിലനില്‍ക്കുന്നിടത്തോളം കാലം ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കാനുള്ള ബി ജെ പിയുടെ ശ്രമം വെറും വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഷഫീര്‍ കുന്നത്തേരി, മുഹ്‌സിന്‍, റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.