കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും രാജി; കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ സിപിഎമ്മിലേക്ക്

Update: 2021-09-15 10:54 GMT

തിരുവനന്തപുരം: പിഎസ് പ്രശാന്ത്, എപി അനില്‍കുമാര്‍ എന്നിവര്‍ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും രാജി. കെപിസിസി ജനറല്‍  സെക്രട്ടറി ജി രതികുമാര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക്. അല്‍പസമയത്തിനകം രതികുമാര്‍ എകെജി സെന്ററിലേക്ക് എത്തും. എകെജി സെന്ററില്‍ മുതിര്‍ന്ന നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി എന്നിവര്‍ രതികുമാറിനെ സ്വീകരിക്കും. കൊല്ലത്തു നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയാണ് ജി രതികുമാര്‍.

കൊല്ലത്ത് നിന്നുള്ള മന്ത്രി കെഎന്‍ ബാലഗോപാലും രതികുമാറിനെ സ്വീകരിക്കാന്‍ എകെജി സെന്ററിലെത്തിയിട്ടുണ്ട്.

Tags:    

Similar News