സ്വര്‍ണ വില വീണ്ടും കുറഞ്ഞു; പവന് 41,200 രൂപ

Update: 2020-08-11 05:51 GMT

കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. രണ്ട് ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,200 രൂപയായി. ഗ്രാമിന് 5,150 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 600 രൂപ കുറവാണ് രേഖപ്പെടുത്തിയത്.

തുടര്‍ച്ചയായ ദിവസങ്ങളിലുണ്ടായ വില വര്‍ധനവിന് ശേഷമാണ് സ്വര്‍ണവിലയില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നത്. അതേസമയം സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 2,021 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.




Tags: