റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരേ വീണ്ടും നടപടി; ഉദ്യോഗസ്ഥയെ സെക്രട്ടേറിയറ്റിന് പുറത്തെ ഹയര്‍സെക്കന്ററി വിഭാഗത്തിലേക്ക് മാറ്റി

Update: 2021-07-20 11:03 GMT

തിരുവനന്തപുരം: മരം മുറി കേസില്‍ വിവരവകാശനിയമ പ്രകാരം രേഖകള്‍ അപേക്ഷകന് നല്‍കിയ റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറിയെ സെക്രട്ടേറിയറ്റിന് പുറത്തെ ഹയര്‍സെക്കണ്ടറി വിഭാഗത്തിലേക്ക് മാറ്റി. ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വിസ് എന്‍ട്രി നേരത്തെ റദ്ദാക്കിയിരുന്നു.

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട്, എതിര്‍പ്പുകള്‍ മറികടന്നാണ് മുന്‍ റവന്യൂ മന്ത്രി വിവാദ ഉത്തരവ് പുറത്തിറക്കിയതെന്ന് വിവരാവകാശ രേഖകളില്‍ വ്യക്തമായിരുന്നു. ഇതാണ് സിപിഐയെ, ഉദ്യോഗസ്ഥക്കെതിരേ നീങ്ങാന്‍ പ്രേരിപ്പിച്ചത്.

രേഖ അപേക്ഷകന് നല്‍കിയതിനെ തുര്‍ന്ന് ഉദ്യോഗസ്ഥയെ നിര്‍ബന്ധിത അവധിയില്‍ പോകാന്‍ വകുപ്പ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.

Tags: