യുഎസിലേക്ക്; ഒരു മാസത്തെ ഇടവേളക്കു ശേഷം ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം പറന്നുയർന്നു
തിരുവനന്തപുരം: ഒരു മാസത്തെ പ്രതിസന്ധിക്ക് ശേഷം, ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം ഒടുവിൽ കേരളത്തിൽ നിന്ന് യുഎസിലേക്ക്.
സാങ്കേതിക തകരാർ മൂലം ഒരു മാസത്തിലേറെയായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങികിടക്കുകയായിരുന്ന ബ്രിട്ടീഷ് എഫ് -35 യുദ്ധവിമാനമാണ് യു എസിലേക്ക് ടേക്ക് ഓഫ് ചെയ്തത്.
മോശം കാലാവസ്ഥയും കുറഞ്ഞ ഇന്ധനവും കാരണം റോയൽ നേവി വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിൽ നിന്ന് ജൂൺ 14 ന് കേരളത്തിൽ വന്നിറങ്ങിയ അഞ്ചാം തലമുറ സ്റ്റെൽത്ത് ജെറ്റിന് ഹൈഡ്രോളിക് തകരാർ സംഭവിച്ചതായി റിപോർട്ടുകൾ പറയുന്നു. ലാൻഡിംഗ് ഗിയർ, ബ്രേക്കുകൾ, നിയന്ത്രണ ഉപരിതലങ്ങൾ തുടങ്ങിയ പ്രധാന ഘടകങ്ങളെ ബാധിച്ച തകരാർ പരിഹരിക്കാൻ ബ്രിട്ടീഷ് എഞ്ചിനീയർമാർ കേരളത്തിൽ എത്തിയിരുന്നു.