'വിശ്രമം അവസാന ആര്‍എസ്എസ്സുകാരനെയും 'മാനസികരോഗി'യാക്കിയശേഷം': ആര്‍എസ്എസ്സുകാരോട് മൃദുസമീപനമെടുക്കുന്ന പിണറായിയെ പരിഹസിച്ച് അബ്ദു റബ്ബ്

Update: 2021-10-22 05:34 GMT

കോഴിക്കോട്: ആര്‍എസ്എസ്സുകാര്‍ പ്രതികളാകുന്ന കേസുകളില്‍ മാനസികരോഗമെന്ന് കൂട്ടിച്ചേര്‍ത്ത് കേസ് മയപ്പെടുത്തുന്ന കേരള പോലിസിന്റെ നയത്തെ പരിഹസിച്ച് മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ്. കേരളത്തിലെ അവസാനത്തെ ആര്‍എസ്എസ്സുകാരനെയും മാനസിക രോഗിയാക്കിയ ശേഷമേ ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിക്ക് ഇനി വിശ്രമമുള്ളൂവെന്ന് അബ്ദുറബ്ബ് വിമര്‍ശിച്ചു. മന്ത്രിയായിരുന്ന സമയത്ത് പല രീതിയില്‍ ഇടതുപക്ഷത്തിന്റെ ആക്രമണത്തിനു വിധേയനായ ആളാണ് അബ്ദുറബ്ബ്. ഫേസ് ബുക്കിലാണ് തന്റെ വിര്‍ശനം അദ്ദേഹം പോസ്റ്റ് ചെയ്തത്.

പരപ്പനങ്ങാടിയില്‍ മദ്രസ വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആര്‍എസ്എസ്സ് പ്രവര്‍ത്തകന് മാനസികരോഗമുണ്ടെന്ന പോലിസ് എഫ്‌ഐആര്‍ പുറത്തുവന്നശേഷമാണ് അബ്ദുറബ്ബിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണരൂപം:

''പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തില്‍ സ്വബോധമുള്ള ആര്‍എസ്എസ്സുകാര്‍ക്ക് നിലനില്‍പ്പില്ലാതാവുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിലെ ആര്‍എസ്എസ്സുകാര്‍ക്കിടയില്‍ പടരുന്ന 'മാനസിക രോഗങ്ങളെക്കുറിച്ച് ശരിക്കും പഠനവിധേയമാക്കിയാല്‍ അതില്‍ സഖാവ് പിണറായി വിജയനുള്ള പങ്ക് ചില്ലറയല്ല. കേരളത്തിലെ അവസാനത്തെ ആര്‍എസ്എസ്സുകാരനെയും മാനസിക രോഗിയാക്കിയ ശേഷമേ

ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിക്ക് ഇനി വിശ്രമമുള്ളൂ. കേരളത്തെ സമ്പൂര്‍ണ്ണ ആര്‍എസ്എസ്സ് മുക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ 'സൈക്കളോജിക്കല്‍ മൂവ്' - പിണറായി ഡാ...!''- 

Tags:    

Similar News