കര്‍ണാടക മുഖ്യമന്ത്രിക്കും മകള്‍ക്കും പുറമെ 6 ജീവനക്കാര്‍ക്കും കൊവിഡ്

Update: 2020-08-03 11:54 GMT

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയ്ക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസിലെ 6 പേര്‍ക്കും കൊവിഡ്. ഇന്ന് രാവിലെയാണ് ഇവരുടെ ഫലം വന്നത്. മുഖ്യമന്ത്രിയ്ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജീവനക്കാരെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്.

ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ആശുപത്രിയിലെത്തിയ തനിക്ക് രോഗം കുറവുണ്ടെന്നും തിരിച്ച് വേഗത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ജനങ്ങളുടെ പ്രാര്‍ത്ഥനയുണ്ടാവണമെന്നും യദ്യൂരപ്പ അഭ്യര്‍ത്ഥിച്ചു. മാസ്‌കും സാമൂഹികഅകലവും പാലിക്കാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

ഇന്നലെ രാത്രി ട്വിറ്റര്‍ വഴിയാണ് മുഖ്യമന്ത്രി കൊവിഡ് ബാധിച്ച വിവരം പുറത്തുവിട്ടത്.  

Similar News