ഡല്‍ഹിക്ക് പുറമേ രാജസ്ഥാനിലും അന്തരീക്ഷമലിനീകരണം; വിഷയം ഗൗരവമായി കാണണം: കേന്ദ്രത്തോട് രാജസ്ഥാന്‍ മുഖ്യമന്ത്രി

വായു മലിനീകരണ തോത് ഡല്‍ഹിയിലെ പലയിടങ്ങളിലും 999ലാണ്. നിലവിലെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ് തലസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കിയത്.

Update: 2019-11-04 06:03 GMT

ജയ്പൂര്‍: ഡല്‍ഹിക്ക് പുറമേ രാജസ്ഥാനിലും അന്തരീക്ഷ മലിനീകരണം ശക്തമാവുന്നുവെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. സുപ്രിംകോടതി സമിതിയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും എടുക്കുന്ന നടപടികളില്‍ രാജസ്ഥാനേയും പരിഗണിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

ഡല്‍ഹി അന്തരീക്ഷ മലിനീകരണ വിഷയം സര്‍ക്കാരിനു വിട്ടുകൊടുക്കരുതെന്നും അത് ശാശ്വതമായി പരിഹരിക്കേണ്ടതാണന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അഭിപ്രായപ്പെട്ടു.സ്‌ക്കൂളുകള്‍ക്കും ഓഫിസുകള്‍ക്കും അവധി നല്‍കുന്നതു കൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കപ്പെടുകയില്ല. ഇന്നലെ മഴ പെയ്തുവെങ്കിലും രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണത്തിനെ കാര്യമായി കുറക്കാന്‍ സാധിച്ചിട്ടില്ലന്നുംഗഹ്‌ലോട്ട് പറഞ്ഞു.വായു മലിനീകരണ തോത് ഡല്‍ഹിയിലെ പലയിടങ്ങളിലും 999ലാണ്. നിലവിലെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ് തലസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കിയത്.

Tags: