അഫ്ഗാനിസ്താന്‍ വിഷയം: സര്‍വകക്ഷിയോഗം തുടങ്ങി

Update: 2021-08-26 06:13 GMT

ന്യൂഡല്‍ഹി: അഫ്ഗാന്‍ വിഷയത്തില്‍ നിലവിലുള്ള അവസ്ഥ വിശദീകരിക്കുന്നതിനുവേണ്ടി കേന്ദ്ര വിദേശകാര്യവകുപ്പിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ന്ന സര്‍വക്ഷി യോഗം തുടങ്ങി. താലിബാന്‍ അധികാരം പിടിച്ച അഫ്ഗാനിലെ സ്ഥിതിഗതികളെക്കുറിച്ച് പ്രസ്താവനയിറക്കണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യത്തോട് പ്രതികരിച്ചുകൊണ്ടാണ് സര്‍വക്ഷിയോഗത്തില്‍ ഈ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

അഫ്ഗാന്‍ സംഭവവികാസങ്ങള്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറാണ് വിശദീകരിക്കുക. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭ നേതാവ് മല്ലികാര്‍ജ്ജുന്‍ കാര്‍ഗെ തുടങ്ങിയവര്‍ പങ്കെടുക്കും.

പാര്‍ലമെന്റിലെ പാര്‍ലമെന്റററി പാര്‍ട്ടി നേതാക്കളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

ആഗസ്ത് 15ന് താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതോടെയാണ് അഫ്ഗാനില്‍ അനിശ്ചിതാവസ്ഥ രൂക്ഷമായത്.

ആഗസ്ത് 17ന് ഇ-വിസ വഴി ഇന്ത്യയിലേക്ക് വരുന്നതിനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഇതുവരെ 626 പേരെയാണ് ഇന്ത്യയിലെത്തിച്ചത്. ഇതില്‍ 228 പേരാണ് ഇന്ത്യന്‍ പൗരന്മാര്‍.

അഫ്ഗാന്‍ അവസ്ഥ വിശദീകരിക്കാന്‍ ഒരു യോഗം വിളിക്കണമെന്ന് പ്രധാനമന്ത്രിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Tags: