അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന മലയാളികളുടെ കാര്യത്തില്‍ നിലപാട് എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍; മുഖ്യമന്ത്രി

.

Update: 2021-06-14 14:09 GMT

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന മലയാളികളുടെ കാര്യത്തില്‍ നിലപാട് എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'അഫ്ഗാനില്‍ ജയിലില്‍ കഴിയുന്നവരുടെ കാര്യത്തില്‍ നിലപാട് എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. രാജ്യത്തിന്റെ ഭാഗമായ കേസാണ്. പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ട്. ഈ പറയുന്നവര്‍ അവിടത്തെ ജയിലിലാണ്. അവര്‍ ഇങ്ങോട്ട് വരാന്‍ തയ്യാറുണ്ടോ, അവരുടെ കുടുംബത്തിന്റെ നിലപാടും അറിയണം. അങ്ങനെ ഒരു പൊതുവായ നിലപാട് അക്കാര്യത്തില്‍ സ്വീകരിക്കുകയാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. കേന്ദ്ര ഗവണ്‍മെന്റാണ് നടപടി സ്വീകരിക്കേണ്ടത്. കേന്ദ്ര ഗവണ്‍മെന്റ് ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് കൊണ്ടാവും ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കുന്നത്'- മുഖ്യമന്ത്രി പറഞ്ഞു.

Tags: