തിരുവനന്തപുരം: സിനിമ കോൺക്ലേവിൽ പട്ടികജാതിക്കാർക്കെതിരേ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശം തിരുത്തണമെന്ന് പട്ടികജാതി, പട്ടികവർഗ വകുപ്പ് മന്ത്രി ഒ ആർ കേളു. അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശം നിർഭാഗ്യകരമാണെന്നും എസ്സി എസ്ടിക്കാരുടെ അവകാശങ്ങൾക്കെതിരായ പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്നും മന്ത്രി പ്രതികരിച്ചു.
ട്ടികജാതി വിഭാഗത്തിന്റെ ക്ഷേമത്തിനായി ഇനിയും ഫണ്ട് ചെലവഴിക്കുമെന്നും ഭരണഘടനാപരമായ പദ്ധതികളാണ് ഇടതു സർക്കാർ മുന്നോട്ടു വക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.