എസ്‌ഐടി ചോദിച്ച കാര്യങ്ങള്‍ക്കൊക്ക കൃത്യമായി മറുപടി പറഞ്ഞു; ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് അടൂര്‍ പ്രകാശ്

Update: 2026-02-07 07:55 GMT

തിരുവനന്തപുരം: എസ്‌ഐടിയുടെ ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് അടൂര്‍ പ്രകാശ്. സ്വകാര്യ വാഹനത്തിലാണ് അദ്ദേഹം എത്തിയത്. എം മുരളിയുടെ നിര്യാണവുമായി ബന്ധപ്പെട്ടാണ് താന്‍ എത്തിയതെന്നും ഇവിടെ വന്നപ്പോഴാണ് എസ്‌ഐടി വിവരങ്ങള്‍ അറിയാനുണ്ടെന്ന് പറഞ്ഞ് വിളിച്ചതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

എസ്‌ഐടി ചോദിച്ച കാര്യങ്ങള്‍ക്കൊക്ക കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങളോടൊന്നും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മരം മുറി ചാനലായ റിപോര്‍ട്ടര്‍ ചാനലിനോട് ഒന്നും പറയാനില്ലെന്നും എംപി പറഞ്ഞു. നിങ്ങള്‍ക്ക് എന്തങ്കിലും പോറ്റിയോട് ചോദിക്കാനുണ്ടേല്‍ അത് പോറ്റിയോട് ചോദിക്കുകയെന്നും മാധ്യമങ്ങളോട് അടൂര്‍ പ്രകാശ് പറഞ്ഞു.

Tags: