കാഴ്ചപരിമിതരായ കുട്ടികളുടെ വിദ്യാലയത്തിലേക്കുള്ള പ്രവേശനം: ഇപ്പോള്‍ അപേക്ഷിക്കാം

Update: 2022-05-05 00:37 GMT

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ തിരുവനന്തപുരം വഴുതക്കാട് പ്രവര്‍ത്തിക്കുന്ന കാഴ്ചപരിമിതര്‍ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ വിദ്യാലയത്തില്‍ 2022-23 അധ്യയന വര്‍ഷം ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കുറഞ്ഞത് 40 ശതമാനമോ അതിനു മുകളിലോ കാഴ്ചക്കുറവുള്ളവര്‍ക്കാണ് പ്രവേശനം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യവും ഭക്ഷണവും കുട്ടികളെ പ്രത്യേകം പരിചരിക്കുവാന്‍ പ്രാപ്തരായ ജീവനക്കാരുടെ സേവനവും ലഭിക്കും.

പൊതു വിഷയങ്ങള്‍ക്കു പുറമേ ഉപകരണസംഗീതം, സംഗീതം ഇവര്‍ക്ക് അനുയോജ്യമായ ആധുനിക വിവരസാങ്കേതിക വിദ്യ, ദിനചര്യപരിശീലനം, കായികവിദ്യാഭ്യസം കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിന് കലാ സാഹിത്യ പുസ്തകങ്ങളും, വിവിധ മതഗ്രന്ഥങ്ങള്‍, പുരാണ ഇതിഹാസ ഗ്രന്ഥങ്ങള്‍ അടങ്ങിയ ബ്രയില്‍ ശേഖരമടങ്ങിയ ബ്രയില്‍ ലൈബ്രറിയും ലഭ്യമാണ്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനും അവസരം നല്‍കും. ഈ സേവനങ്ങള്‍ തികച്ചും സൗജന്യമാണ്.

പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ സ്‌കൂള്‍ മേല്‍വിലാസത്തില്‍ കത്ത് മുഖേനയോ നേരിട്ടോ ഓഫിസുമായി ബന്ധപ്പെടണം. വിലാസം: ഹെഡ്മാസ്റ്റര്‍, കാഴ്ചപരിമിതര്‍ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം. ഫോണ്‍: 0471 2328184, 9809664484. വാട്ട്‌സ്ആപ്പ് നമ്പര്‍: 9809664484. ഇമെയില്‍: gbs.tvpm@gmail.com. വെബ്‌സൈറ്റ്: www.got.in.

Tags: